കൊച്ചി: സംസ്ഥാന സ്പോർട്സ് കൺസിൽ സംഘടിപ്പിക്കുന്ന കേന്ദ്ര സിലബസ് സ്കൂളുകളുടെ അഞ്ചാമത് സംസ്ഥാനതല കായികമേള നവംബർ അവസാനവാരം എറണാകുളം മഹാരാജാസ് കോളേജ് മൈതാനിയിൽ സംഘടിപ്പിക്കും.
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കായികമേളയിൽ പങ്കെടുക്കുന്നത്. ജില്ലാ തല മത്സരങ്ങളിലെ വിജയികളാണ് സംസ്ഥാന മത്സരത്തിൽ പങ്കാളികളാകുന്നത്.
ബഹു. കായിക വകുപ്പുമന്ത്രി മുഖ്യ രക്ഷാധികാരിയായി സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ, സെൻട്രൽ സിലബസ് സ്കൂൾ പ്രതിനിധികൾ, കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള പ്രതിനിധികൾ തുടങ്ങി വിപുലമായ സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു.
ജില്ലാതല മത്സരങ്ങൾക്ക് 14 ജില്ലകളിലും ജില്ലാ കളക്ടർ രക്ഷാധികാരിയായി ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും സെൻട്രൽ സിലബസ് സ്കൂൾ പ്രതിനിധികളും ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു .
മത്സരത്തിൽ പങ്കെടുക്കാൻ ഏകീകൃതത പോർട്ടലിൽ നവംബർ 10-നകം രജിസ്റ്റർ ചെയ്യണം. ഒരു വിദ്യാർത്ഥിക്ക് പരമാവധി മൂന്ന് ഇനങ്ങളിൽ മത്സരിക്കാം. ......
കൊച്ചി: കുറഞ്ഞ ഊർജത്തിൽ പ്രകാശം വിതറുന്ന എൽ.ഇ.ഡി. ലൈറ്റുകൾ, സൗരോർജ്ജം വൈദ്യുതിയാക്കുന്ന സോളാർ പാനലുകൾ, ടെലിവിഷൻ, കമ്പ്യൂട്ടർ, ലേസർ, എം.ആർ.ഐ., പി.ഇ.ടി.......
ദോഹ: ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗൽ) ദോഹയിലെ റോഡുകളുടെയും അടിസ്ഥാനസൗകര്യങ്ങൾ ആധുനികവത്കരിക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി 2027ഓടെ രാജ്യത്തെ മുഴുവൻ റോഡ് ലൈറ്റുകളും സ്മാർട്ട് എൽഇഡി ലൈറ്റിംഗ് സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതി നടപ്പാക്കുന്നു.
പദ്ധതി ഊർജ്ജക്ഷമത വർദ്ധിപ്പിക്കാനും കാർബൺ ഉത്സർഗം കുറയ്ക്കാനും റോഡ് സുരക്ഷയും ലൈറ്റിംഗ് നിലവാരവും മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന്അഷ്ഗലിലെ ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം വിഭാഗം മേധാവി ഇഞ്ജി. അബ്ദുൽറഹ്മാൻ അൽ മസ്ലമാനി വ്യക്തമാക്കി,
പദ്ധതിയുടെ ആദ്യഘട്ടം ഡുഖാൻ, അൽ ഷമാൽ ഹൈവേകളിൽ ആരംഭിച്ചു കഴിഞ്ഞു. ......
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ് എന്നായിരുന്നു ട്രംപിന്റെ പരാമർശം. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ......
ജയ്ഷെ മുഹമ്മദിന്റെ ശത്രുക്കൾ തങ്ങളുടെ സൈന്യത്തിൽ ഹിന്ദു സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മസൂദ് അസ്ഹർ. ഇവരെ നേരിടാനാണ് സ്ത്രീകളുടെ വിഭാഗമായ ‘ജമാഅത്ത് ഉൽ-മോമിനാത്ത്’ രൂപീകരിച്ചതെന്നും ഭീകരസംഘടനയുടെ തലവൻ പാകിസ്താനിലെ ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ നടത്തിയ പ്രസംഗത്തിൽ പറയുന്നുയ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ വനിതാ ബ്രിഗേഡിന്റെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ചാണ് മസൂദ് അസ്ഹർ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചത്. ......
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യകളുടെ പ്രാധാന്യം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവയുടെ ധാർമികവും സുരക്ഷിതവുമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ നയം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അന്താരാഷ്ട്ര പ്രസാധകരായ സ്പ്രിംഗർ നേച്ചറിന്റെ ജേണലായ ഡിസ്കവർ എഡ്യൂക്കേഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിൽ പറയുന്നു.
കേരള, കാലിക്കറ്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തുടങ്ങിയ സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ AI ഉപകരണങ്ങളുടെ ഉപയോഗത്തിന് വ്യക്തമായ നയരൂപരേഖ ഉറപ്പാകേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയത്.
കുസാറ്റിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ. എസ്. ......
എഴുപതാമത് കേരള പിറവി ദിനത്തോടനുബന്ധിച്ചു എറണാകുളം YMCA യും സാംസ്കാരിക കൂട്ടായ്മയായ 'ദൃശ്യയും' ചേർന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക സന്ധ്യ കേരളോത്സവം നവംബർ 2 നു ഞായറാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം YMCA ഹാളിൽ നടക്കും.
YMCA പ്രസിഡന്റ് മാത്യു മുണ്ടാട്ട് അധ്യക്ഷത വഹിക്കുന്ന പരിപാടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. ......